പൊൻകുന്നം ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ വിദ്യാർത്ഥികൾ സന്ദർശിച്ചു .

പൊൻകുന്നം : ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്ന സേവനങ്ങളെ പറ്റി മനസിലാക്കാനാണ്, ചിറക്കടവ് മന്ദിരം എസ്പി വി എൻ എസ് എസ് യു പി സ്കൂളിലെ കുട്ടികൾ പൊൻകുന്നം സ്റ്റേഷൻ വളപ്പിലുള്ള ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് .

പൊൻകുന്നം ശിശു സൗഹൃദ പോലീസ് സ്റ്റേഷനും, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കോട്ടയം ജില്ലാ യൂണിറ്റും ചേർന്ന് നടത്തിയ ചൈൽഡ് ഫ്രണ്ട്ലി ബോധവത്ക്കരണ ക്ലാസും, ശിശു സൗഹൃദ പോലീസ് സ്റ്റേഷനെ പരിചയപ്പെടുത്തലും പരിപാടികളുടെ ഭാഗമായിട്ടായിരുന്നു കുട്ടികളുടെ സന്ദർശനം.

പരിപാടികളുടെ ഉദ്ഘാടനം പൊൻകുന്നം പോലീസ് സബ് ഇൻസ്പെക്ടർ റ്റി ജി രാജേഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചെങ്കൽ എസ് എച്ച് കോൺവെൻ്റിലെ സിസ്റ്റർ: റോസ് മേരി കുട്ടികൾക്ക് മൊബൈൽ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെപ്പറ്റി കൗൺസിലിംഗ് നടത്തി. ചൈൽഡ് ഫ്രണ്ട്ലി ഓഫീസർ എസ്.ഐ ബിജി ജോർജ് ശിശു സൗഹൃദ പോലീസ് സംബന്ധിച്ചും, സേവനങ്ങളെ സംബന്ധിച്ചും ബോധവത്ക്കരണം നടത്തി.എ എസ് ഐ പ്രസന്നൻ കെ.എം,
അസി.ചൈൽഡ് ഫ്രെണ്ട്ലി ഓഫീസർ സീന സി വി,പി ആർ ഒ ജയകുമാർ കെ.ആർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിനോയ് മോൻ കെ.കെ, ജോബി മാത്യു,എസ്പി വി എൻ എസ് എസ് യു പി സ്കൂൾ ഹെഡ്മാസ്റ്റർ ബി കൃഷ്ണകുമാർ,ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ജില്ലാ കോർഡിനേറ്റർ സേതു,സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് അശോക് കുമാർ, അധ്യാപികമാരായ നിഷ പി,ഇന്ദു മോൾ എം എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!