KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തിൽ എല്ലാം നഷ്ടമായ വ്യാപാരികൾക്ക് കൂട്ടിക്കലിൽ കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ കൂട്ടിക്കലിൽ നാലാംഘട്ട പുനരധിവാസ സഹായം

കൂട്ടിക്കൽ : പ്രളയത്തിൽ ദുരിതത്തിലായ കുടുബങ്ങൾക്ക് സഹായവുമായി ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പീപ്പിൾസ് ഫൗണ്ടേഷൻ കൂട്ടിക്കലിൽ നാലാംഘട്ട പുനരധിവാസ സഹായം നൽകി.

കൂട്ടിക്കല്‍ പാലം ജങ്ഷനിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ.എം.അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ സമ്മേളനം ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്തു.. പദ്ധതി സമർപ്പണം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദാലി നിർവഹിച്ചു . ..അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി..

പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.സജിമോന്‍, പ്രിയമോഹനന്‍,മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസ് കുട്ടി, പി.എ.നൗഷാദ്,നജാദ് അസ്ഹരി,പി.കെ.സുബൈര്‍മൗലവി, സണ്ണി മാത്യു, ഡോ.പി.എച്ച്..എം.ഹനീഫ,പി.എച്.എം.നാസ്സര്‍, പി.കെ.നാസ്സര്‍,സൗമ്യ ഷെമീര്‍, ഷിബുജോസഫ്, കെ.പി.മുഹമ്മദാലി, ഷിഹാബ് കാസിം,ടി.ഇ.നിസ്സാര്‍, അൻവർ ബാഷ, ഒ.എസ്. അബ്ദുൽ ഖരിം, നൂറുദ്ദീൻ,എന്നിവര്‍ പങ്കെടുത്തു.
120 വ്യാപാരികൾക്കായി അരക്കോടി രൂപ യാ ണ് വിതരണം ചെയ്തത് പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ വ്യാപാരികൾക്കു നൽകി

error: Content is protected !!