കാഞ്ഞിരപ്പള്ളിയിൽ നടന്ന എംജി സർവകലാശാല ക്രോസ്സ് കൺട്രി മത്സരം : എം എ കോളേജ് കോതമംഗലം, അസ്സപ്ഷൻ കോളേജ് ചങ്ങനാശ്ശേരി, ജേതാക്കൾ

കാഞ്ഞിരപ്പള്ളി : സെന്റ് ഡോമിനിക്സ് കോളേജിൽ നടന്ന എം ജി സർവകലാശാല ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ എം എ കോളേജ് കോതമംഗലം ജേതാക്കളായി. ആതിഥേയരായ ആയ സെന്റ് ഡോമിക്സ് കോളേജിന് ആണ് രണ്ടാം സ്ഥാനം. എസ് ബി കോളേജ് ചങ്ങനാശ്ശേരി മൂന്നാം സ്ഥാനം കരസ്തമാക്കി.

വനിതാ വിഭാഗത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി ജേതാക്കളായി, കോതമംഗലം എം എ കോളേജിനാണു രണ്ടാം സ്ഥാനം, അൽഫോൻസാ കോളേജ് പാലാ മൂന്നാം സ്ഥാനം കരസ്തമാക്കി.

രാവിലെ 6:30 നു ആരംഭിച്ച മത്സരം കോളേജിൽ നിന്നും 26-ആം മൈൽ എത്തി തിരിച്ചു കോളേജിൽ അവസാനിച്ചു. പുരുഷ- വനിതാ വിഭാഗത്തിൽ 10 കിലോമീറ്ററായിരുന്നു മത്സരം. പുരുഷ-വനിതാ വിഭാഗത്തിൽ നൂറോളം കായികാതാരങ്ങൾ പങ്കെടുത്തു.

മംഗലാപുരത്തു നടക്കുന്ന അന്തർ സർവകലാശാല മത്സരത്തിനുള്ള ടീമിനെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്തു. പുരുഷ വിഭാഗം മത്സരത്തിന്റെ ഉത്ഘാടനം പറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി സിന്ധു മോഹൻ ഉത്ഘാടനം ചെയ്തു. വനിതാ വിഭാഗം മത്സരം പറത്തോട് ഗ്രാമപഞ്ചായത്ത്‌ അംഗം ഷാലിമ്മ ജെയിംസ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

വിജയികൾക്കുള്ള സമ്മാന വിതരണം കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ , കോളേജ് മാനേജർ വർഗീസ് പരിന്തിരിക്കൽ , എന്നിവർ നിർ വഹിച്ചു. കോളേജ് ബർസാർ ഫാ. ഡോ മനോജ്‌ പാലക്കുടി, കായിക വിഭാഗം മേധാവി പ്രൊഫ. പ്രവീൺ തര്യൻ , ഡോ. തങ്കച്ചൻ മാത്യു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!