KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: സ്റ്റോപ്പ് ദ് വാർ പീസ് എസ് ദ് പ്രയോറിട്ടി എന്ന സന്ദേശമുയർ ത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലിയിൽ സമാധാന സന്ദേശം രേഖപ്പെടുത്തുന്ന പ്ലക്കാർഡുകളും വെള്ളക്കൊടികളുമായി നൂറ് കണക്കിന് യുവതീ-യുവാക്കൾ അണിചേർന്നു.

തുടർന്ന് പേട്ട കവലയിൽ ചേർന്ന യോഗം ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ബി.ആർ . അൻഷാദ് അദ്ധ്യക്ഷനായി. ട്രഷറർ അർച്ചന സദാശിവൻ ,റിനോഷ് രാജേഷ്, ജി.അനൂപ്, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ എന്നിവർ സംസാരിച്ചു

error: Content is protected !!