പ്രളയ ബാധിതരുടെ സമരം – സർക്കാർ ഇടപെടണം : കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി

കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് കുറുവാമുഴിയിൽ പ്രളയത്തിൽ ഭവനരഹിതരായവർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കുറുവാമുഴിയിൽ വീടുകൾ നഷ്ട്ടപ്പെട്ടവർക്ക് ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ഭവന രഹിതരായ ആളുകളുടെ അപേക്ഷകൾ തടഞ്ഞുവെച്ചിരിക്കുകയാണ്. കിടപ്പാടം നഷ്ട്ടപ്പെട്ടവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി റവന്യൂ മന്ത്രി എന്നിവർക്ക് നിവേദനം നൽകാനും മണ്ഡലം കമ്മറ്റി തീരുമാനിച്ചു. സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് കോൺഗ്രസ് ഭാരവാഹികൾ സമര പന്തലിലെത്തി സമരത്തിൽ പങ്കു ചേർന്നു. മണ്ഡലം പ്രസിഡന്റ് റോണി കെ ബേബി, ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ, ഭാരവാഹികളായ ഒ എം ഷാജി, നായിഫ് ഫൈസി, ഷെജി പാറയ്ക്കൽ, ബിനു കുന്നുംപുറം, സാബു കാളാന്തറ, രാജേന്ദ്രൻ തെക്കേവയലിൽ, സെയ്ദ് എം താജു, നവാസ് ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി.

error: Content is protected !!