KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എ.കെ.ജെ.എം. സ്കൂളിൽ പ്രതിഭാ പുരസ്ക്കാര ദിനം ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം കിന്റർഗാർട്ടൻ വിഭാഗത്തിന്റെ വാർഷികാഘോഷ സുദിനവും പുരസ്ക്കാര .സമർപ്പണവും ‘ലോറൽ ഡേ 2022 ‘ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സമുചിതമായി ആഘോഷിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ഫാ. അഗസ്റ്റിൻ പീടികമല. S . J അദ്ധ്യക്ഷത വഹിച്ചു. ദൃശ്യം 2 ഫെയിം സിനി ആർട്ടിസ്റ്റ് അഡ്വ. ശാന്തിമായാദേവി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

കോവിഡ് കാലത്തെ വിജയകരമായി അതിജീവിച്ച കുട്ടികളുടെയും, മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് ഇന്നത്തെ ഈ വിജയാഘോഷത്തിൻറെ തിളക്കം എന്ന് അഡ്വ. ശാന്തിമായാദേവി തന്റെ ഉൽഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. തുടർന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് മെഡലുകളും, സർട്ടിഫിക്കറ്റും, പൂച്ചെണ്ടും നൽകി ആദരിച്ചു. വൈസ് പ്രിൻസിപ്പൽ Fr. ലിന്റോ ആന്റോ കണിച്ചായി S.J. സ്വാഗതം ആശംസിച്ചു. കുട്ടികളുടെ നയനാനന്ദകരമായ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. കോഡിനേറ്റർ രേണു സെബാസ്റ്റ്യൻ കഴിഞ്ഞ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ വിഷ്വൽ റിപ്പോർട്ടായി അവതരിപ്പിച്ചു. മീരാ ജോർജ്ജ് ഏവർക്കും നന്ദിയുടെ നറുമലരുകൾ അർപ്പിച്ചു.

error: Content is protected !!