KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണം നടത്തി

പാറത്തോട് : ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷികപദ്ധതിയില്‍ ഉൾപ്പെടുത്തി 2,52,000/-രൂപ വകയിരുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സിന്ധു മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് നിർവഹിച്ചു.

സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വിജയമ്മ വിജയലാല്‍, ഷേര്‍ലി വര്‍ഗീസ്, മുന്‍ പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തിനകം, മെമ്പര്‍മാരായ സോഫി ജോസഫ്, കെ.പി സുജീലന്‍, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ, ആന്‍റണി മുട്ടത്തുകുന്നേല്‍, അലിയാര്‍ കെ.യു, സുമീന അലിയാര്‍, അസി. സെക്രട്ടറി സിന്ധുമോള്‍ എസ്, ഐസ്.ഡി.എസ് സൂപ്പര്‍ വൈസര്‍ ഗീതാ പി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

error: Content is protected !!