പാറത്തോട് ഗ്രാമ പഞ്ചായത്തിന് 32.46 കോടി രൂപയുടെ വാർഷിക ബഡ്ജറ്റ്; 2024 -ൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും; പാറത്തോടിനെ ഹരിത പഞ്ചായത്താക്കും

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമ പഞ്ചായത്ത് 2022 – 23 വർഷം 32.46 കോടി രൂപ വരവും , 32.10 കോടി രൂപ ചിലവും വരുന്ന മിച്ച ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ അവതരിപ്പിച്ചു. 35 .95 ലക്ഷം രൂപ വരുന്ന മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സിന്ധു മോഹൻ അടുത്ത വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

ഉൽപ്പാദന മേഖലയിൽ ആകെ 3.34 കോടി രൂപയും , സേവനമേഖലയിൽ 16.3 കോടി രൂപയും നീക്കിവെച്ചിരിക്കുന്നു. കേരള സർക്കാരിന്റെ നവകേരള മിഷൻ പദ്ധതിയുമായി ചേർന്ന് പോകുന്ന ഈ ബഡ്ജറ്റിൽ വയോജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനുമാണ് പ്രഥമ പരിഗണന . 2024-ൽ പാറത്തോട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനും , സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കുന്നതിനുo, കാർഷിക , മൃഗസംരക്ഷണ, ക്ഷീര മേഖലകൾക്ക് ഊന്നൽ നൽകുന്നതുമാണ് ബഡ്ജറ്റ് . പ്രതീക്ഷിക്കുന്ന വരുമാനം 32,46,84,771 രൂപയും, പ്രതീക്ഷിക്കുന്ന ചെലവ് 32,10,89,000 രൂപയും, നീക്കിയിരിപ്പ് 35,95,771 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വരവുകളിനത്തിൽ 7.6 7 കോടി രൂപയും യും , ക്ഷേമപെൻഷൻ വരവിനത്തിൽ നാല് കോടിരൂപയും ,കേന്ദ്രവിഹിതം വരവിനത്തിൽ ഒരു കോടി രൂപയും ശബരിമല ഗ്രാന്റ് ഇനത്തിൽ 20 ലക്ഷം രൂപയും , ജലനിധി ഇനത്തിൽ രണ്ടു കോടി രൂപയും , ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനത്തിൽ 4.5 കോടിയും ,ജലജീവൻ മിഷൻ വരവിനത്തിൽ അഞ്ചു കോടി രൂപയും , ലൈഫ് വായ്പ വരവിനത്തിൽ മൂന്നുകോടി രൂപയും , നികുതി / നികുതിയേതര വരവ് ഇനത്തിൽ 1.35 കോടി രൂപയും , ജില്ലാ ബ്ലോക്ക് വിഹിതമായി 72 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

                 ഗ്രാമപഞ്ചായത്തിലെ പാലപ്ര കുടിവെള്ള പദ്ധതി വഴി കുടിവെള്ള വിതരണത്തിനായി ഏഴു കോടി രൂപയും , പഞ്ചായത്തിലെ ഭവന രഹിതർക്ക് ഭവനങ്ങൾ നിർമ്മിക്കുന്നതിനായി 3.5 0 കോടി രൂപയും .ദാരിദ്ര ലഘൂകരണ ത്തിനായി 4.5 കോടി രൂപയും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്നതിനായി നാലു കോടി രൂപയും ,  വനിതാ-ശിശുക്ഷേമ പരിപാടികൾക്കായി 69 ലക്ഷം രൂപയും , പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്കായി 34.5 ലക്ഷം രൂപയും , പട്ടികവർഗ്ഗ പ്രവർത്തനങ്ങൾക്കായി 12.10 ലക്ഷം രൂപയും , അംഗൻവാടി അനുപൂരക പോഷകാഹാര അനുബന്ധ പ്രവർത്തനങ്ങൾക്കായി 74 ലക്ഷം രൂപയും ,  റോഡുകളുടെ നവീകരണത്തിനായി  4.25 കോടി രൂപയും ,  കെട്ടിടങ്ങൾക്കായി  24 ലക്ഷം രൂപയും വായ്പാ തിരിച്ചടവ് ഒരു കോടി രൂപയും , വായനശാലകൾക്കായി 6.75 ലക്ഷംരൂപയും ,  ഗ്രാമസഭാ  / വാർഡ് സഭാ കേന്ദ്രത്തിനായി മൂന്നു ലക്ഷം രൂപയും , ആരോഗ്യ മേഖലയ്ക്ക് 22 ലക്ഷം രൂപയും , ശുചിത്വ പ്രവർത്തനങ്ങൾക്കായി 70 ലക്ഷം രൂപയും , വൈദ്യുതീകരണത്തിനായി ഒരു ലക്ഷം രൂപയും. വൃദ്ധ  ക്ഷേമത്തിനായി 12 ലക്ഷം രൂപയും ,  ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് പൊതു ശ്മാശനത്തിനായി എട്ട് ലക്ഷം രൂപയും ,മത്സ്യകൃഷിക്കായി മൂന്ന് ലക്ഷം രൂപയും ക്ഷീര വികസന പദ്ധതികൾക്കായി ഏഴ് ലക്ഷം രൂപയും മണ്ണ് ജലസംരക്ഷണത്തിനായി 12 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.     

.ഹരിത പഞ്ചായത്ത് ആക്കുന്നതിനുള്ള തുടക്കമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ പറഞ്ഞു.

error: Content is protected !!