ടാറിങ് പൂർത്തിയായപ്പോൾ റോഡ് തകർന്നു; അഴിമതിയെന്ന് നാട്ടുകാർ ആരോപിച്ചു

കാഞ്ഞിരപ്പള്ളി :പാറത്തോട് പഞ്ചായത്തിലെ പാറത്തോട് -പഴുത്തടം – പിണ്ണാക്കനാട് റോഡ് പണി തീർന്ന ഉടൻ റോഡ് തകർന്നു. മൂന്നര കിലോമീറ്റർ ദൂരമുള്ള ഈ പി.ഡബ്ല്യു.ഡി റോഡ് 75 ലക്ഷം രൂപാ മുടക്കി ആറ് ദിവസം മുമ്പ് മുഴുവനായും ടാർ ചെയ്താണ് . രണ്ട് സെൻറീമീറ്റർ ഘനത്തിൽ ആണ് റോഡ് ടാർ ചെയ്തത്. ടാറിങ് ജോലികൾ പൂർത്തിയാകും മുമ്പ് തന്നെ റോഡ് ടാറിംഗ് പൊളിഞ്ഞത് നിർമാണത്തിലെ വൈകല്യം കൊണ്ടെന്ന് നാട്ടുകാർ അസിസ്റ്റൻറ് എൻജിനീയറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ശരിയായ അനുപാതത്തിൽ ടാറും മെറ്റലും ചേർക്കാത്ത മൂലം പണി തീരും മുമ്പേ ടാറിങ് പൊളിഞ്ഞു പോകുന്നത് അഴിമതിയാണ് എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

ടാറിoങ് പൊളിഞ്ഞത് എഞ്ചിനീയറുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ കരാറുകാരൻ ടാറിങ്ങിന് മുകളിലൂടെ പാറപ്പൊടി ഇട്ട് മൂടിയതും അഴിമതിമൂലമെന്ന് പഴുത്തടം ഗ്രാമ വികസന സമിതി ആരോപിച്ചു .ഗ്രാമ വികസന സമിതി പ്രസിഡൻറ് ഷാബോച്ചൻ മുളങ്ങാശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനോജ് , ഷാജി ,ജമാൽ, കെ.ജെ. ജോയ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!