KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: ഇക്കഴിഞ്ഞ പ്രണയദിനത്തിൽ പ്രായപൂർത്തിയാകാത്ത 14 വയസ്സുകാരി സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

സംഭവത്തിൽ കാഞ്ഞിരപ്പളളി, മാനിടുംകുഴി, ചക്കാലയില്‍ ജെയ്സൺ ജോർജ് (26)നെയാണ് മുണ്ടക്കയം സി.ഐ. എ.ഷൈന്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത് . പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

നാലുമാസം മുമ്പ് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടന്നിരുന്നു. ഇതിനിടയിലും ഇയാള്‍ മുണ്ടക്കയം മേഖലയിലെ ഒരു സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയയോ ട്പ്രണയം നടിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു പീഡനം നടത്തിയത് .

error: Content is protected !!