KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഷാജി പാമ്പൂരി – സംസ്ഥാന വാട്ടർ അഥോറിറ്റി ഡയറക്ടർ ബോർഡ് അംഗം

കാഞ്ഞിരപ്പള്ളി : കേരള വാട്ടർ അഥോറിറ്റി ഡയറക്ടർ ബോർഡ് അംഗമായി ഷാജി പാമ്പൂരിയെ നിയമിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയമാർനുമാണ്. സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ പ്രതിനിധിയായിട്ടാണ് നിയമിച്ചത്.

1995, 2005, 2015 കാലഘട്ടത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തംഗവും 2010 ൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും രണ്ടര വർഷം വൈസ് പ്രസിഡന്റുമായിരുന്നു.
പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, കെ.എസ്. സി (എം) കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റും കാഞ്ഞിരപ്പള്ളി അഗ്രികൾച്ചറൽ ആന്റ് പ്രൊഡ്യൂസേഴ്സ് കമ്പനി (കാഡ്കോ ) ഡയറക്ടർ ബോർഡ് അംഗവുമാണ്.

error: Content is protected !!