വിരമിക്കുന്ന അധ്യാപികയെക്കുറിച്ച് പുസ്തകമെഴുതി പൂർവവിദ്യാർഥികൾ
പൊൻകുന്നം: വിദ്യാലയത്തിന്റെ പടിയിറങ്ങുന്ന അധ്യാപികയ്ക്ക് അവരെക്കുറിച്ച് പൂർവവിദ്യാർഥികൾ ചേർന്നെഴുതിയ പുസ്തകം സമ്മാനം. പൊൻകുന്നം എസ്ഡി യുപി സ്കൂളിലെ അധ്യാപിക എ.ആർ. മീനയുടെ യാത്രയയപ്പുവേളയിലാണ് ‘ദക്ഷി ണ’ എന്ന പുസ്തകം സമ്മാനിച്ചത്. പൊൻകുന്നം ജനകീയ വായനശാലയിലൂടെ ഗ്രന്ഥശാലാരംഗത്തും സ്ത്രീശാക്തീകരണ രംഗത്തും സജീവമാണ് ഈ അധ്യാപിക.
പൊതുരംഗത്തുകൂടി സജീവമായ പ്രിയ ഗുരുനാഥയെക്കുറിച്ച് മുൻകാല ശിഷ്യർ അവരുടെ ഓർമകളെഴുതി സമർപ്പിച്ചു.
യാത്രയയപ്പ് സമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ദക്ഷിണ പ്രകാശനം ചെയ്തു. മാനേജർ പി.എസ്. മോഹനൻ നായർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പൂർവവിദ്യാർഥി പ്രതിനിധി അർജുൻരാജ് പാലാഴി എ.ആർ. മീനയെ പൊന്നാട അണിയിച്ച് ആദരിച്ചു.