KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അരക്കോടിയുടെ കെട്ടിടം; പത്തുവർഷമായിട്ടും തുറന്നില്ല 

50 ലക്ഷം മുടക്കി പത്തുവർഷം മുമ്പ് നിർമിച്ച കെട്ടിടം തുറക്കാത്ത നിലയിൽ

മണിമല: വെള്ളാവൂർ പഞ്ചായത്ത് മണിമല ബസ് സ്റ്റാൻഡിനുസമീപം 50 ലക്ഷം രൂപ ചെലവിൽ പത്തുവർഷം മുമ്പ് നിർമിച്ച കെട്ടിടം അടച്ചിട്ട നിലയിൽ. പട്ടികജാതി വികസന ഫണ്ട് 40 ലക്ഷം രൂപയും ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് പത്ത് മുറികളോടുകൂടിയ ഇരുനില മന്ദിരം നിർമിച്ചത്. 

ബസ്‌സ്റ്റാൻഡ്‌ നവീകരണത്തിനായി ആറ്റുതീരം കെട്ടി ഉയർത്തി മൈതാനമാക്കിയ സ്ഥലത്തിന്റെ ഭാഗത്താണ് ഇരുനില മന്ദിരം പണിതത്. ബസ്‌സ്റ്റാൻഡ്‌ നവീകരണത്തിനായി നിരപ്പാക്കിയ സ്ഥലത്തും ബസ്‌സ്റ്റാൻഡ്‌ നിർമാണത്തിനും കഴിഞ്ഞിട്ടില്ല. കെട്ടിടം നിർമിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യൂവകുപ്പും പഞ്ചായത്തുമായുള്ള തർക്കംമൂലമാണ് കെട്ടിടം ഉപയോഗപ്രദമാക്കാൻ കഴിയാതെ വന്നിട്ടുള്ളത്. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികളും കെട്ടിടം ഉപയോഗപ്രദമാക്കാൻ നടപടികൾ സ്വീകരിക്കുന്നില്ല.

error: Content is protected !!