മുണ്ടക്കയത്ത് മണിമലയാർ ആഴംകൂട്ടൽ ആരംഭിച്ചു
മുണ്ടക്കയം: പ്രളയത്തിൽ ഒഴുകിയെത്തിയ മാലിന്യം അടിഞ്ഞുകൂടിയ മണിമലയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ആഴംകൂട്ടൽ തുടങ്ങി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു.വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം അനുപമ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് മെമ്പർ പി.കെ. പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ, വ്യാപാരി സമിതി പ്രസിഡന്റ് ആർ.സി. നായർ, അനിൽ സുനിത, എം.ജി. രാജു, ബെന്നി ചേറ്റുകുഴി, സുനിൽ ടി.രാജ്, ഷാജി തട്ടമ്പറമ്പിൽ, ജയകുമാർ, ചാർലി കോശി, ബോബി കെ. മാത്യു, കെ.എൻ. സോമരാജൻ എന്നിവർ പ്രസംഗിച്ചു.
ഗ്രാമപ്പഞ്ചായത്ത്, റവന്യൂ, ഇറിഗേഷൻ വകുപ്പുകളാണ് നേതൃത്വം നൽകുന്നത്. ഇവിടുന്നുലഭിക്കുന്ന മണൽ സംഭരിച്ച ശേഷം റവന്യു ലേലംചെയ്യും.