മണക്കാട്ട് പൊങ്കാല; പതാക ഉയർത്തി

 

ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി പൊങ്കാലയിടുന്ന മൈതാനത്ത് ദേവസ്വംസെക്രട്ടറി വി.എ. അനിൽകുമാർ പതാക ഉയർത്തുന്നു

ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ പൊങ്കാല, പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി പതാക ഉയർത്തി. മേൽശാന്തിമാരായ കെ.എസ്. ശങ്കരൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പൂജകൾക്കുശേഷം ദേവസ്വം സെക്രട്ടറി വി.എ. അനിൽകുമാർ വടക്കയിൽ പതാക ഉയർത്തി. ടി.പി. രവീന്ദ്രൻപിള്ള, സുമേഷ് ശങ്കർ പുഴയനാൽ, വി.കെ. ബാബുരാജ് വില്യേടത്ത്, എം.എൻ. രാജരത്‌നം, എസ്. ഉണ്ണികൃഷ്ണൻ, ഷാജി പള്ളിവാതുക്കൽപറമ്പിൽ, മാനേജർ പി.ജി. ഗോപിനാഥപിള്ള എന്നിവർ പങ്കെടുത്തു.

ശനിയാഴ്ചയാണ് പൊങ്കാലയും പത്താമുദയ ഉത്സവവും. രാവിലെ 8.30-ന് തന്ത്രി താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി പൊങ്കാല ദീപം പകരും. ഭക്തർ അർപ്പിക്കുന്ന പൊങ്കാലകൾ കൂടാതെ നാടിനായി മഹാപൊങ്കാലയും നടത്തും. 11-ന് ചിറക്കടവ് വടക്കുംഭാഗം ഭദ്രാഭജന സമിതിയുടെ കുംഭകുട ഘോഷയാത്ര, തുടർന്ന് മഹാകുരുതി നടത്തും.

error: Content is protected !!