മുക്കൂട്ടുതറയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
മുക്കൂട്ടുതറ: മുക്കൂട്ടുതറ സെന്റ് തോമസ് പാരിഷ് ഹാളിൽ സൗജന്യ നേത്ര ചികിത്സാക്യാമ്പ് മേയ് ഒന്നിന് നടക്കും. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ് സമയം. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും മധുര അരവിന്ദ് കണ്ണാശുപത്രിയും ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 30-നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ഫാ. രാജേഷ് കോട്ടൂർ, പ്രസിഡന്റ് ടോമി പാറക്കുളങ്ങര എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 949573 4026.