പൊടിമറ്റം സെന്റ് ജോസഫ് പള്ളിയിൽ തിരുനാൾ
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് റോമൻ കത്തോലിക്ക പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളും പുതുതായി നിർമിച്ച സെമിത്തേരി ചാപ്പലിന്റെ വെഞ്ചിരിപ്പും 22,23,24 തീയതീകളിൽ നടത്തും.
22-ന് വൈകീട്ട് അഞ്ചിന് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ തിരുനാളിന് കൊടിയേറ്റും. 5.30-ന് വിശുദ്ധ കുർബാന. ഇടവകയിൽനിന്നുള്ള വൈദികരായ ഫാ. തോമസ് തറയിൽ, ഫാ. മാത്യു ഒഴത്തിൽ, ഫാ. ഇമ്മാനുവേൽ ചെമ്പാറ, ഫാ. ജിസ് ആനിക്കൽ, ഫാ. ലിനോസ് ബിവേര എന്നിവർ കാർമികത്വം വഹിക്കും. 6.30-ന് സെമിത്തേരി സന്ദർശനം, സെമിത്തേരി ചാപ്പൽ വെഞ്ചിരിപ്പ്. 23-ന് രാവിലെ 6.30-ന് വിശുദ്ധ കുർബാന, വൈകീട്ട് അഞ്ചിന് വിശുദ്ധ യൗസേപ്പിതാവിന്റെ ജപമാല.
5.30-ന് വിശുദ്ധ കുർബാന- ഫാ. മാത്യു വട്ടമാക്കിൽ, പ്രസംഗം- ഫാ. ഐസക് പടിഞ്ഞറേക്കുറ്റ്, 6.30-ന് പൊടിമറ്റം സെന്റ് ജോസഫ് കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. പ്രസംഗം സിസ്റ്റർ അന്ന മരിയ എസ്.എച്ച്.
24-ന് രാവിലെ 6.30-ന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേരും. 2.30-ന് ഉപദേശിമാരായിരുന്ന ഇടത്തുംപറമ്പിൽ ചാക്കോ, ആന്റണി എന്നിവരുടെ സ്മരണയ്ക്കായി മതബോധന ഹാളിന് നാമകരണം നടത്തും. നാലിന് യൗസോപ്പിതാവിന്റെ ജപമാല, 4.15-ന് വിശുദ്ധ കുർബാന. പ്രസംഗം- ഫാ. തോമസ് പഴവക്കാട്ടിൽ തുടർന്ന് ദിവ്യകാരുണ്യ ആശിർവാദവും നടക്കുമെന്ന് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, ഇടവക സമിതി സെക്രട്ടറി ജെയിംസ് കണ്ടത്തിൽ, സാമ്പത്തികസമിതി സെക്രട്ടറി മാർക്കോസ് പത്താശ്ശേരി, ജനറൽകൺവീനർ ജോസ് നെല്ലിമല എന്നിവർ അറിയിച്ചു.