മുണ്ടക്കയത്ത് സംയുക്ത തിരുനാളിന് ഇന്ന് തുടക്കമായി
മുണ്ടക്കയം: വ്യാകുലമാതാ, സെന്റ് മേരീസ്, സെന്റ് ജോസഫ്സ് കത്തോലിക്കാ ഇടവകകളുടെ സംയുക്ത തിരുനാളിന് ബുധനാഴ്ച തുടക്കമായി . മൂന്നുപള്ളികളിലും 24വരെ പ്രത്യേക ആരാധനകളും സംയുക്ത ചടങ്ങുകളും നടക്കുമെന്ന് ഇടവക വികാരിമാരായ ഫാ. ജോസ് മാത്യു പറപ്പള്ളിൽ, ഫാ. ടോം ജോസ്, ഫാ. മത്തായി മണ്ണൂർ വടക്കേതിൽ എന്നിവർ അറിയിച്ചു. സംയുക്ത തിരുനാൾ പ്രദക്ഷിണം 24-ന് വൈകീട്ട് അഞ്ചിന് നടക്കും.
വ്യാകുലമാതാ ഫൊറോനാ പള്ളിയിൽ ബുധനാഴ്ച വൈകീട്ട് 5.30-ന് കുർബാന, കൊടിയേറ്റ്, 6.30-ന് ലദീഞ്ഞ്, കുർബാന.
23വരെ എല്ലാ ദിവസവും രാവിലെ 5.30-നും 6.30-നും കുർബാന നടക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ലത്തീൻ ക്രമത്തിൽ കുർബാന ഫാ. അനീഷ് തോമസ് പൂവത്തേൽ, പ്രസംഗം-ഫാ. ടോം ജോസ്.
24-ന് രാവിലെ 5.30-ന് കുർബാന, കഴുന്ന് നേർച്ച, 7.15-ന് തിരുനാൾ കുർബാന-ഫാ. ജെയിംസ് ആയല്ലൂർ, 2.30-ന് കഴുന്ന് നേർച്ച, 3.30-ന് തിരുനാൾ കുർബാന-ഫാ. ആന്റണി അഞ്ചേരിൽ. 7.30-ന് സമാപന പ്രാർഥന, കൊടിയിറക്ക്.
സെന്റ് ജോസഫ്സ് പള്ളിയിൽ ബുധനാഴ്ച വൈകീട്ട് നാലിന് കൊടിയേറ്റ്. 23വരെ എല്ലാ ദിവസവും രാവിലെ 6.30-ന് വിശുദ്ധ കുർബാന, 22-ന് വൈകീട്ട് അഞ്ചിന് സീറോ മലബാർ ക്രമത്തിൽ കുർബാന-ഫാ. ജോസ് മാത്യു പറപ്പള്ളിൽ സന്ദേശം-ഫാ. ജെയിംസ് ആയലൂർ.
24-ന് ഉച്ചകഴിഞ്ഞ് 2.30-ന് കൽക്കുരിശ് വെഞ്ചരിപ്പ് കുർബാന പ്രസംഗം റവ.ഐസക് പറപ്പള്ളിൽ. 5.30-ന് റാസ, 7.30-ന് കൊടിയിറക്ക്. സെന്റ് മേരീസ് പള്ളിയിൽ ബുധനാഴ്ച രാവിലെ 5.30-നും 6.30-നും ദിവ്യബലി, ദൈവകരുണയുടെ നൊവേന, 10.30-ന് വചന പ്രഘോഷണം, ആരാധന ദിവ്യബലി. വൈകീട്ട് അഞ്ചിന് കൊടിയേറ്റ്, ദിവ്യബലി.
24വരെ എല്ലാ ദിവസവും രാവിലെ 5.30-നും, 6.30-നും ദിവ്യബലി ദൈവകരുണയുടെ നൊവേന എന്നിവ നടക്കും.
23-ന് വൈകീട്ട് അഞ്ചിന് മലങ്കര ക്രമത്തിൽ കുർബാന-ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, പ്രസംഗം-ഫാ. തോമസ് നാലന്നടിയിൽ.
23-ന് ഉച്ചകഴിഞ്ഞ് മൂന്നിന് 35-ാംമൈലിൽനിന്ന് കഴുന്ന് പ്രദക്ഷിണം, 24 രാവിലെ 9.30-ന് തിരുനാൾ ദിവ്യബലി-റവ. ഡോ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, 3.30-ന് പ്രസുദേന്തി വാഴ്ച, അവാർഡ് ദാനം, നാലിന് തിരുനാൾ ദിവ്യബലി-ഫാ. അൽഫോൻസ് ചക്കാലയ്ക്കൽ. 7.30-ന് ദിവ്യകാരുണ്യ സമാപനം.