KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഭിനയത്തിൽ മിനീഷയ്ക്ക് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡ് ലഭിച്ചു

കാഞ്ഞിരപ്പള്ളി: അഭിനയത്തിലും പാട്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഇടക്കുന്നം സ്വദേശിയായ മിടുക്കിക്ക് സത്യജിത് റേ പുരസ്‌കാര വേദിയിൽ അഭിമാനനേട്ടം. ഇടക്കുന്നം മേരിമാത സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ മിനീഷ സുരേന്ദ്രനാണ് കുട്ടികളുടെ ആർട്ടിസ്റ്റിക് വിഭാഗത്തിൽ അഭിനയത്തിനും പാട്ടിനും അവാർഡ് ലഭിച്ചത്.

സത്യജിത്റേ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് അവാർഡ് സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഗ്രാമം എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു. അഭിനയത്തിലും പാട്ടിലും നൃത്തത്തിലും മികവ് കാട്ടിയിരുന്ന മിനീഷയും സഹോദരിമാരായ മീനാക്ഷിയും മനീഷയും ചേർന്ന് ലോക് ഡൗൺ കാലത്ത് ആദ്യമായി ഗ്രാമം എന്ന ഹ്രസ്വചിത്രം മൊബൈലിൽ ചിത്രീകരിച്ച് പുറത്തിറക്കിയത്.

മൊബൈൽ ക്യാമറയിൽ പകർത്തി സഹോദരങ്ങൾ ചേർന്നാണ് സംവീധാനവും എഡിറ്റിങ്ങും നടത്തിയത്. കൊച്ചുകുട്ടൻ, ഓണം എന്നീ ചിത്രങ്ങളും സാഹോദരിമാർ ചേർന്നൊരുക്കി.

കലാരംഗത്ത് മികവ് തെളിയിച്ച മൂവരും ചേർന്ന ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ സംഗീതാ- നൃത്ത അർച്ചനയും നടത്താറുണ്ട്. മാതാപിതാക്കളായ ഇടക്കുന്നം വലിയപറമ്പിൽ വി.വി. സുരേന്ദ്രൻ- ബിനു സുരേന്ദ്രൻ എന്നിവർ ഇവർക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

error: Content is protected !!