ജനറൽ ആശുപത്രി നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന്
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് സിപിഐ ചിറക്കടവ് ലോക്കൽ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ചെറുവള്ളി അംബികാ വിലാസം എൻഎസ്എസ് കരയോഗം ഹാളിലെ ടിഎച്ച് സലീം നഗറിൽ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗൺസിലംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടിയംഗം കെ.എം. ഗോപാലകൃഷ്ണൻ നായർ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി പി. പ്രജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി എം.എ. ഷാജി, രാജൻ ചെറുകാപ്പള്ളിൽ, ശരത് മണിമല, ഹേമലത പ്രേം സാഗർ തുടങ്ങിയവർ പ്രസംഗിച്ചു.