പുതുഞായറാഴ്ച നടന്ന കൂവപ്പള്ളി കുരിശുമല കയറ്റം ഭക്തിസാന്ദ്രമായി..

കൂവപ്പള്ളി: ഒരു നൂറ്റാണ്ടിലേറെ പഴക്കവും പാരമ്പര്യവുമുള്ള കൂവപ്പള്ളി കുരിശുമലയിലെ പുതുഞായർ‍ ആചരണം ഭക്തിസാന്ദ്രമായി. കൂവപള്ളി കുരിശുമല കയറ്റത്തിന്റെ 108ാമത് വാർഷിക ദിനത്തിൽ ആയിരങ്ങൾ പാപപരിഹാരത്തിനായി കുത്തനെയുള്ള ദുർഘട വഴിയിലൂടെ മലകയറി കുർബാനയിലും തിരുകർമ്മങ്ങളിലും പങ്കെടുത്തു . 

1914 ഏപ്രിൽ‍ 16 ന് സ്ഥാപിതമായ കുരിശുമലയിൽ‍ വലിയനോമ്പിന്റെ സമാപ്തിയായ പുതുഞായർ ആചരണം ഞായറാഴ്ച രാവിലെ ഏഴരയ്ക്കുള്ള കുർ‍ബാനയോടെ തുടക്കമായി.

9.30 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർ‍ഗീസ് പരിന്തിരിക്കലിന്റെ നേതൃത്വത്തിൽ‍ അടിവാരത്തു നിന്നും ആരംഭിച്ച കുരിശിന്റെ വഴി പത്തരയോടെ മലയുടെ മുകളിൽ എത്തി. തുടന്ന് മലമുകളിൾ‍ ഫാ. ബോബി മണ്ണംപ്ലാക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുർ‍ബാന അർപ്പണം നടന്നു.

സമുദ്രനിരപ്പില്‍നിന്ന് 1600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വനസദൃശ്യമായ കുരിശുമല മദ്ധ്യതിരുവിതാംകൂറിലെ മലയാറ്റൂര്‍ മലയെന്നാണ് അറിയപ്പെടുന്നത്. കാഞ്ഞിരപ്പള്ളി പള്ളിവികാരിയായിരുന്ന ഫാ.കുരുവിള പ്ലാത്തോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ.ദേവസ്യ കണിയാമ്പടിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ 1914 ഏപ്രില്‍ 16 നാണ് കൂവപ്പള്ളി മലമുകളില്‍ കുരിശ് ആദ്യമായി സ്ഥാപിച്ചത്.

1920 ല്‍ മലമുകളിലെ മരക്കുരിശ് മാറ്റി പകരം കല്‍ക്കുരിശ് സ്ഥാപിച്ചു. പിന്നീടു ആ മലയെ കൂവപ്പള്ളി കുരിശുമലയായി പ്രഖ്യാപിക്കപ്പെട്ടു.അന്നുമുതല്‍ നോമ്പിലെ വെള്ളിയാഴ്ചകളിലും, പുതുഞായറാഴ്ചകളിലും വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തിപ്പോരുന്നു. പുതുഞായറാഴ്ച കുരിശുമലയില്‍ ആഘോഷപൂര്‍വ്വമായ ദിവ്യബലി അര്‍പ്പിക്കാനും ആരംഭിച്ചു.

error: Content is protected !!