പൊതുവഴികളും നടപ്പാതകളും ഏറ്റെടുക്കും
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ പൊതുവഴികൾ, നടപ്പാതകൾ ഏറ്റെടുത്ത് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതിന് നോട്ടീസ് പ്രസിദ്ധപ്പെടുത്തി. ഇതു സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവർ 15 ദിവസത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മുന്പാകെ രേഖാമൂലം സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട സമയത്തിനുള്ളിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ലഭിക്കാത്തപക്ഷം പ്രസ്തുത പൊതുവഴികൾ, നടപ്പാതകൾ പഞ്ചായത്ത് ഏറ്റെടുക്കുന്നതായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.