കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെ മര്‍ദ്ദിച്ചതിൽ വ്യാപക പ്രതിഷധം.. ഒരാൾ അറസ്റ്റിൽ ..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ മാധ്യമ കൂട്ടായ്മയായ മീഡിയ സെന്ററിന്റെ സെക്രട്ടറി രതീഷ് മറ്റത്തിലിനെ അകാരണമായി മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആക്രമണത്തിൽ തലക്ക് പരിക്കേറ്റ രതീഷ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ കോട്ടയം പ്രസ് ക്ലബ്ബും, കേരള പത്രപ്രവർത്തക അസോസിയേഷനും പ്രതിഷേധം രേഖപ്പെടുത്തുകയും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെ കുരിശുങ്കല്‍ കവലയിലാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രതീഷ് സാധനം വാങ്ങുന്നതിനായി റോഡ് അരിക് ചേര്‍ത്ത് സ്‌കൂട്ടര്‍ നിറുത്തിയപ്പോള്‍ പിന്നാലെ എത്തിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു. ഇത് ചോദ്യം ചെയ്ത രതീഷിനെ കാറില്‍ സഞ്ചരിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ ബാര്‍ ഹോട്ടലിലെ ജീവനക്കാരനായ രണ്ടുപേർ ഒപ്പമുണ്ടായിരുന്ന അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് അക്രമികളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

കോട്ടയം പ്രസ് ക്ലബ് അംഗമായ രതീഷ്’ മറ്റത്തലിനെ സംഘം ചേർന്നു മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോട്ടയം പ്രസ് ക്ലബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് . പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ്. സനിൽ കുമാറും ആവശ്യപ്പെട്ടു.

ബാറിലെ അഴിമതിക്കെതിരെ വാർത്ത നൽകിയതിനെ തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇത് അനുവദിക്കാനാവില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണം.
മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രവും നിർഭയവുമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം അപലപിക്കുന്നു. കോട്ടയം പ്രസ്ക്ലബ് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

രതീഷ് മറ്റത്തിലിനെ മര്‍ദ്ദിച്ചതിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു. .കുറ്റക്കാർക്കെതരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് കുളവട്ടം ആവശ്യപ്പെട്ടു

error: Content is protected !!