ഇടക്കുന്നം ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം 

ഇടക്കുന്നം: ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ദേവിഭാഗവത നവാഹയജ്ഞം 11മുതൽ 20വരെ നടത്തും. അമ്പാടി ജയൻ കാവാലമാണ് യജ്ഞാചാര്യൻ. കുറിച്ചി പുതുമനഇല്ലം നീലകണ്ഠശർമ മുഖ്യകാർമികത്വം വഹിക്കും. ബുധനാഴ്ച വൈകീട്ട് ഏഴിന് ഉദ്ഘാടന സഭ. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹനൻ ഭദ്രദീപപ്രകാശനം നടത്തും. ക്ഷേത്ര സേവാസമിതി പ്രസിഡന്റ് കെ.സി.റെജി കപ്പകാലായിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.

error: Content is protected !!