ഇന്ദിരാസ്മൃതി പുരസ്കാരം സമ്മാനിച്ചു
പൊൻകുന്നം: കേരള സംസ്ഥാന ചലച്ചിത്ര സ്പെഷ്യൽ ജൂറി അവാർഡ് ജേതാവും ആലുവ യുസി കോളജ് ചരിത്ര വിഭാഗം അധ്യാപകനുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് ചെന്നിത്തലക്ക് ഇന്ദിരാസ്മൃതി ട്രസ്റ്റിന്റെ പുരസ്കാരം സമ്മാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പുരസ്കാരദാനം നടത്തി.
ട്രസ്റ്റിന്റെ വാർഷികസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജോർജ് വി. തോമസ് അധ്യക്ഷത വഹിച്ചു. ഇന്ദിരാസ്മൃതി എക്സലൻസ് അവാർഡുകൾ ശ്രീജിത്ത് ചെറുവള്ളി, വി.സി. അനിൽകുമാർ, കെ.എസ്. കൃഷ്ണപ്രിയ, ശ്രീലക്ഷ്മി എസ്. ദേവ്, നന്ദൻ പ്രദീപ്, നിള പ്രദീപ്, നളന്ദാ പ്രദീപ് എന്നിവർക്ക് സമ്മാനിച്ചു.
ഇന്ദിരാസ്മൃതി പെർഫോർമൻസ് അവാർഡുകൾ ഫിലിപ്പ് ജോർജ്, വിജയകുമാരി, ലക്ഷ്മി ബി. നായർ, വൈശാഖ് കിഷോർ, ടി.ആർ. രാധാകൃഷ്ണൻ നായർ, ലൂസി ജോർജ്, ഐശ്വര്യ ഉണ്ണി, പി. ശശികുമാർ, ഗണേഷ് ശ്യാം എന്നിവരും ഏറ്റുവാങ്ങി. സർക്കിൾ സഹകരണ സംഘം ചെയർമാൻ പി. സതീശ് ചന്ദ്രൻ നായർ, എം.എസ്. മോഹൻ, ഗിരീഷ് എസ്. നായർ, പി.എൻ. ദാമോദരൻ പിള്ള, സോമശേഖരൻ നായർ കുഴിമറ്റം, ടി.പി. രവീന്ദ്രൻപിള്ള, ശ്യാംബാബു എന്നിവർ പ്രസംഗിച്ചു.