തോമസ് വടകര തിടനാട് സഹകരണ ബാങ്ക് പ്രസിഡന്റ്
ചെമ്മലമറ്റം: തിടനാട് സഹകരണബാങ്ക് പ്രസിഡന്റായി കേരള ജനപക്ഷം തിടനാട് മണ്ഡലം പ്രസിഡന്റ് തോമസ് വടകര എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ജോമി ജോർജ് പഴേട്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതി തെരഞ്ഞെടുപ്പിൽ ജനപക്ഷം നേതൃത്വം നൽകിയ ജനകീയ പാനൽ പതിമൂന്നിൽ പന്ത്രണ്ട് സീറ്റിലും വിജയിച്ചിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ജനകീയ പാനലാണ് ബാങ്കിൽ ഭരണം നടത്തിവരുന്നത്.