മൂന്നര പതിറ്റാണ്ടിനു ശേഷം അവർ ഒത്തുചേർന്നു, പഴയ പത്താം ക്ലാസുകാരായി
കൊക്കയാർ: മൂന്നര പതിറ്റാണ്ടിനു ശേഷം അവർ ഒത്തു ചേർന്നു, പഴയ പത്താം ക്ലാസുകാരായി. 37 വർഷങ്ങൾക്കു ശേഷം പഠിച്ച സ്കൂളിൽ അതേ ക്ലാസ് റൂമിൽ വിദ്യാർഥികളായി അധ്യാപകർക്കൊപ്പം തിരികെയെത്തിയതിലെ സന്തോഷത്തിലാണ് കുറ്റിപ്ലാങ്ങാട് ഗവണ്മെന്റ് ഹൈസ്കൂളിലെ 1985 എസ് എസ്എൽസി ബാച്ചിലെ 54 പേർ. ലോകത്തിന്റെ വിവിധ കോണുകളിലായിരുന്നവരെല്ലാം വീണ്ടും അക്ഷരമുറ്റത്ത് എത്തിയപ്പോൾ അവർക്കൊപ്പം സ്നേഹം പങ്കിടാൻ അധ്യാപകരുടെ സാന്നിധ്യം കൂടിയായപ്പോൾ വേറിട്ടനുഭവമായിമാറി.
രാവിലെ പത്തിന് സ്കൂളിൽ ഒന്നാം ബെല്ലും രണ്ടാം ബെല്ലും നൽകിയാണ് ക്ലാസ് റൂമിനു തുടക്കമായത്. അക്ഷരമുറ്റം@1985 എന്നു നാമകരണം നടത്തിയ പ്രോഗ്രാം സീനിയർ അധ്യാപകൻ കെ.പി. ചെല്ലപ്പൻ ഉദ്ഘാടനം ചെയതു. 1985ലെ സ്കൂൾ ലീഡർ കെ.ആർ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഇസ്മായിൽ, കെ.എം. മാത്യു, സെബാസ്റ്റ്യൻ, മാത്യു ഫിലിപ്പ്, മാണി, ഇട്ടിയവിരാ ഏബ്രഹാം, ലില്ലിക്കുട്ടി, ഐഷ ഇസ്മായിൽ, അന്നമ്മ, ബേബി ശ ശി, പൂർവ വിദ്യാർഥികളായ നൗഷാദ് വെംബ്ലി, ഇ.എസ്. സുരേഷ്, ഡി. രാജീവ്, എം.പി. രാജേഷ്, പഞ്ചായത്തംഗം യു.സി. വിനോദ്, സിഡിഎസ് ചെയർപേഴ്സണ് ഐസിമോൾ ബിബിൻ, പ്രധാനാധ്യാപിക വസന്തകുമാരി, പിടിഎ പ്രസിഡന്റ് ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. പി.സി. സജി, കെ.കെ. സുരേഷ്, അന്പിളി, പി.കെ. റഹ്മത്ത്, എം.കെ. രജനി, പി.എച്ച്. സൗഷത്ത്, സജി എം. ലോനപ്പൻ. പി.ആർ. സുശീലൻ, എം.ആർ. ലീലാമ്മ എന്നിവർ നേതൃത്വം നൽകി.