ക്ഷീരവർദ്ധിനി പലിശരഹിത വായ്പ വിതരണം
തമ്പലക്കാട് : തമ്പാലക്കാട് നോർത്ത് ക്ഷീര സംഘത്തിലെ കർഷകർക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും ക്ഷീരവികസന വകുപ്പ് മുഖേന അനുവദിച്ച ക്ഷീര വർദ്ധിനി പലിശരഹിത വായ്പയുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ നിർവഹിച്ചു.
സംഘം പ്രസിഡന്റ് ശശികുമാരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ രാജു തെക്കുംതോട്ടം, അമ്പിളി ഉണ്ണികൃഷ്ണൻ, ക്ഷീരവികസന ഓഫീസർ ജിസാ ജോസഫ്, സണ്ണി ജേക്കബ്, കണ്ണൻ എസ് പിള്ള, എം ആർ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു