കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ അന്തർദേശീയ നഴ്സസ് ദിന ആഘോഷം.
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന അന്തർദേശീയ നഴ്സസ് ദിന ആഘോഷം ഹെൽത്ത് കരിയേഴ്‌സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. ഫിലോമിനാ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ റവ. ഡോ. തോമസ് മതിലകത്ത് സി.എം.ഐ, സി.ഇ ബെന്നി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .