പാറമടയിലെ സൂപ്പർവൈസർ പാറമടയിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു.
മുണ്ടക്കയം : മുണ്ടക്കയം കല്ലേപാലത്തിന് സമീപം പ്രവർത്തിക്കുന്ന കരിപ്പാപറമ്പിൽ പാറമടയിലെ സൂപ്പർവൈസർ വണ്ടൻപതാൽ, മറ്റത്തിനാനിക്കൽ , എം.ഡി. മാത്യു (മോഡേൺ രാജു – 65) വിനെ പാറമടയിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ 11.30ന് സൈറ്റ് പരിശോധനയ്ക്ക് പോയ മാത്യു മടങ്ങിയെത്താതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് താഴേയ്ക്ക് വീണ നിലയിൽ കണ്ടത്. ഉടൻ മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .മൃതദേഹം മുപ്പത്തിയഞ്ചാം മൈൽ സ്വകാര്യ ആശുപത്രിയിൽ .എൽസമ്മയാണ് ഭാര്യ.
മനു ,മഞ്ജു എന്നിവർ മക്കളും.