കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു

കാഞ്ഞിരപ്പള്ളി : ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു.ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ.എം ശാന്തി അധ്യക്ഷത വഹിച്ചു. ഗവ . ചീഫ് വിപ്പ് ഡോ എൻ. ജയരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും നേഴ്സുമാരെ ആദരിക്കുകയും ചെയ്തു. ഒപ്പം മധുരം വിതരണം ചെയ്യുകയും ചെയ്തു.

ചിറക്കടവ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആന്റണി മാർട്ടിൻ , റെജി കാവുങ്കൽ, നഴ്സുമാരായ അംബിക പി.ജി, അലീന സെബാസ്റ്റ്യൻ, രജ്ഞിനി പ്രസാദ്, നസീമ പി എച്ച്, ഉഷാകുമാരി കെ.ആർ, സജന നാസർ എന്നിവർ പങ്കെടുത്തു.

error: Content is protected !!