കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷൻ സമാപിച്ചു – (വീഡിയോ)

Posted on December 13, 2016

കാഞ്ഞിരപ്പള്ളി: ദൈവവചനത്തിലും വിശുദ്ധ കൂദാശകളിലും അധിഷ്ഠിതമായ നവീകരണം ലക്ഷ്യമാക്കിക്കൊണ്ട് നടത്തിയ അഞ്ചാമത് കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷൻ സമാപിച്ചു . അണക്കര മരിയന്‍ റിട്രീറ്റ് സെന്ററിലെ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്‍വന്‍ഷന്‍ നയിച്ചത്.

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ വച്ച് നടന്ന അഞ്ചു ദിവസം നീണ്ടു നിന്ന കണ്‍വന്‍ഷനിൽ ദിവസവവും പതിനായിരങ്ങൾ പങ്കെടുത്തു. കൺവെൻഷൻ രണ്ടു ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും പള്ളിയും ചുറ്റുപാടുകളും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. 

വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും പ്രതേക പ്രാർത്ഥനകളും ദിവസവും ഉണ്ടായിരുന്നു. ഫാ. ഡൊമിനിക് വാളന്മനാലിന്റെ ശുശ്രൂഷ ടീമിൽ ഉള്ള 30 പേരടങ്ങുന്ന സംഘമാണ് പരിപാടികൾക്കു നേതൃത്വം നൽകിയത്. 

വൈകുന്നേരം നാല് മണി മുതൽ രാത്രി 9 മണി വരെയായിരുന്നു ദിവസവും പരിപാടികൾ ഉണ്ടായിരുന്നത്, ഈ വർഷത്തെ കൺവൻഷന്റെ മുഖ്യപ്രമേയമായി തെരഞ്ഞെടുത്തിക്കുന്നത് ‘നാഥാ കൂടെ വസിച്ചാലും’ (ലൂക്കാ 24:29) എന്ന തിരുവചനത്തെ ആസ്പദമാക്കി വിശുദ്ധീകൃതമായ കുടുംബം മാനവരാശിയുടെ പ്രത്യാശയും ഉപഹാരവും എന്നതാണ്.

error: Content is protected !!