അവയവദാനം ദുരന്തമായി… മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ സ്വന്തം കരൾ പകുത്തു നല്കി മരണം വരിച്ച കുഞ്ചാക്കോയുടെ പിന്നാലെ, കരൾ സ്വീകരിച്ച റോജിയും മരണത്തിനു കീഴടങ്ങി ..

 December 12, 2015 

അവയവദാനം ദുരന്തമായി… മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ സ്വന്തം കരൾ പകുത്തു നല്കി മരണം വരിച്ച കുഞ്ചാക്കോയുടെ പിന്നാലെ, കരൾ സ്വീകരിച്ച റോജിയും മരണത്തിനു കീഴടങ്ങി ..

കാഞ്ഞിരപ്പള്ളി : തന്റെ ജീവിതം കൈവിട്ടു പോയി ഉറപ്പയിരിന്നിട്ടും റോജി പ്രത്യാശ്യ കൈവിടാതെ തന്റെ രണ്ടു പിഞ്ചു കുഞ്ഞങ്ങളെയും കെട്ടി പിടിച്ചു ഒരു അത്ഭുതത്തിന് വേണ്ടി കാത്തിരുന്നു . കരളില്‍ നിന്നും വെള്ളം വീഴുന്ന ഫൈപതിക്‌സ് എന്ന രോഗമാണ് റോജിയെന്ന യുവാവിനെ വേട്ടയാടിയത്. 

അപ്പോഴാണ് ഒരു ദൈവദൂതനെ പോലെ കുഞ്ചാക്കോ കുറ്റിക്കാട്ട് തന്റെ കരൾ പകുത്തു നല്കുവാൻ തയ്യാറാണെന്ന് പറഞ്ഞു എത്തുന്നത്‌. ആ വാർത്ത‍ കേട്ടപ്പോൾ നിരാശയിൽ അകപെട്ടു പോയിരുന്ന ആ കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുകൾ വിരിച്ചു തുടങ്ങി. 

രോജിയുടെ കുഞ്ഞു മക്കൾ തെരേസയും റിയയും തങ്ങളുടെ പപ്പയുടെ ജീവിതം തിരിച്ചു കിട്ടുവാൻ വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു.

ശസ്ത്രക്രിയ സുഗമമായി കഴിഞ്ഞപ്പോൾ എല്ലാവരും ആശ്വസിച്ചു . എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കരൾ പകുത്തു നല്കിയ കുഞ്ചാക്കോ മരണത്തിനു കീഴടങ്ങി എന്ന വാർത്ത‍ എല്ലാവരെയും ഞെട്ടിച്ചു. 

കഴിഞ്ഞ 17നായിരുന്നു കുഞ്ചാക്കോ റോജിക്ക് കരള്‍ പകുത്ത് നല്‍കിയത്. കരള്‍ ദാനത്തിനു ശേഷം എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ചാക്കോയെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം നവംബർ 30 നു മരണത്തിന് കീഴ്ടങ്ങുകയായിരുന്നു.

അതിനു ശേഷം ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റോജിയും മരണത്തിനു കീഴടങ്ങിയപ്പോൾ എല്ലാവരും അന്പരന്നു. 

കുഞ്ചാക്കോയുടെ മരണം ആശുപത്രിയുടെ അനാസ്ഥ മൂലം ആണെന്നു കുഞ്ചാക്കോയുടെ ഭാര്യ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. അതിനു പുറമെയാണ് അവിടെ തന്നെ ചികിത്സയിൽ കഴിഞ്ഞുരുന്ന റോജിയുടെ മരണവും. 

നാട് മുഴുവനും ഉദാരമായി സംഭാവന ചെയ്ത പണത്തിൽ നിന്നാണ് ശസ്ത്രക്രിയക്ക് ആവശ്യമായ 20 ലക്ഷം രൂപ കൊടുത്തിരിക്കുന്നത്‌. അതിൽ നിന്നും 18 ലക്ഷം രൂപ ആശുപത്രിക്കും, ബാക്കി രണ്ടു ലക്ഷം രൂപ രോഗിയുടെ ചിലവുകൾക്കുമായി കൊടുത്തു കഴിഞ്ഞു എന്നാണ് കാരുണ്യ സമിതി സംഘാടകർ പറഞ്ഞത്. 

അവയവദാനം നടത്തുന്നത് എത്രത്തോളം സുരക്ഷിതമാണ്.., അതിന്റെ മാനദന്ധങ്ങൾ എന്തൊക്കെയാണ്.. അവയവം കൊടുക്കുന്ന ആൾ അങ്ങനെ ചെയ്യുന്നതിലെ റിസ്ക്‌ ശരിയായി മനസ്സിലാക്കിയാണോ ചെയ്യുന്നത് എന്നൊക്കെയുള്ള കാര്യങ്ങളിൽ കൂടുതൽ ബോധവല്കരണം നടത്തുവാൻ ഇങ്ങനെയുള്ള കാര്യങ്ങൾക്കു മുന്പിട്ടു ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ടതാണ്. 

എന്നാൽ പലപ്പോഴും മാധ്യമങ്ങളിൽ വാർത്ത‍ വരുന്നതിനു വേണ്ടി പലരും ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് എടുത്തു ചാടുന്നത് പതിവായിരിക്കുന്നു. 

അവയവദാനത്തിന് ശേഷം അവയവം മാറ്റി വയ്ക്കപ്പെട്ട ആളിന്റെ പിന്നീടുള്ള ജീവിതം എങ്ങനെയാണ് ? അവർക്ക് സാധാരണ ജീവിതം കിട്ടുമോ ? എത്ര കാലം? ആയുസ്സ് കുറയുമോ ..? 

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കവല പ്രസംഗം നടത്തുന്നവർ അല്ല നല്കേണ്ടത് . അതിനെപറ്റി ആധികാരികമായി സംസാരിക്കുവാൻ സാധിക്കുന്നവർ തെളിവ് സഹിതം അവയവദാനം നടത്തുന്നവർക്കും അവരുടെ വേണ്ടപെട്ടവർക്കും മനസ്സിലാക്കി കൊടുകേണ്ട ഉത്തരവാദിത്തം ഉണ്ട്. 

കൂടിയ കൊളസ്ട്രോൾ ഉള്ള ആളായിരുന്നു 54 വയസ്സ് ഉണ്ടായിരുന്ന കുഞ്ചാക്കോ . അദ്ദേഹം 14 കിലോ ഭാരം കുറച്ചാണ് ശസ്ത്രക്രിയക്ക് തയാർ എടുത്തത്‌ . ഈ ഭാരം കുറച്ചത് ശസ്ത്രക്രിയക്ക് തൊട്ടു മുന്പുള്ള മാസങ്ങളിൽ ഗോതന്പ് കഞ്ഞി മാത്രം കുടിച്ചാണ് . ഇത്തരം ആരോഗ്യ പ്രശങ്ങൾ ഉള്ള അദ്ദേഹം തന്റെ കരളിന്റെ 60% മുറിച്ചു മാറ്റുവാൻ കായിക ക്ഷമത ഉള്ള ആളായിരുന്നുവോ എന്ന് വിദഗ്ദർ തന്നെ പറയേണ്ടി വരും. 

അധികാര ആരോടും ഈ കാര്യങ്ങൾ ചർച്ച ചെയ്യാതെ സ്വന്തമായി തീരുമാനിച്ചു ആയിരുന്നു അദ്ദേഹം അവയവദാനം നടത്തിയത്. തനിക്കു ഒന്നും സംഭവിക്കില്ല എന്ന് കുഞ്ചാക്കോ ശസ്ത്രക്രിയക്ക് തൊട്ടു മുന്പും ഉറപ്പിച്ചു പറഞ്ഞിരുന്നു . താഴെ കാണുന്ന വീഡിയോ ശ്രദ്ധിക്കുക. അതിൽ പൂർണ ആത്മവിശ്വാസത്തോടെ അദ്ദേഹം തന്റെ കർമ്മത്തെ കുറിച്ച് പറയുന്നത് കേൾക്കുന്പോൾ മനസ്സിലാകും അദ്ദേഹം ചെയ്യുവാൻ പോകുന്ന കർമ്മത്തിന്റെ റിസ്ക്‌ നെ പറ്റി ഒന്നും തന്നെ ആലോചിച്ചിരുന്നില്ല എന്ന്. 

ശസ്ത്രക്രിയക്ക് തൊട്ടു മുന്പു കുഞ്ചാക്കോയുമായി നടത്തിയ വീഡിയോ ഇന്റർവ്യൂ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക …

error: Content is protected !!