റബ്ബർ വിലയിടിവിൽ മനം മടുത്തു റബ്ബർ തോട്ടം വെട്ടി ആട് ഫാം തുടങ്ങിയ പുലിക്കുന്ന് തുണ്ടിയില്‍ സോജൻ ജോർജ് വിജയഗാഥകൾ രചിക്കുന്നു ..
November 26, 2015
മുണ്ടക്കയം : റബ്ബർ വിലയിടിവിൽ മനം മടുത്തു റബ്ബർ കൃഷി നിർത്തി ആട് ഫാം തുടങ്ങുവാൻ വേണ്ടി രണ്ടേക്കർ റബ്ബർ തോട്ടം വെട്ടി മാറ്റിയപ്പോൾ പലരും നെറ്റി ചുളിച്ചു. എന്നാൽ തന്റെ തീരുമാനം ശരിയായിരുന്നു എന്നു പുലിക്കുന്ന് തുണ്ടിയില്‍ സോജൻ ജോർജ് തെളിയിച്ചു കൊണ്ടിരിക്കുന്നു ..
ലോകോത്തര നിലവാരമുള്ള ആട്ടിന്‍ കൂടാണ് സോജൻ നിർമ്മിച്ചിരിക്കുന്നത്.
ഒരാട്ടിന്‍ കൂട്. െചലവ് 30 ലക്ഷം രൂപ. വളരുന്നത് നൂറിലധികം ആടുകള്‍. കേരളത്തിലെ പ്രത്യേക കാലാവസ്ഥയ്ക്ക് അനുയോജ്യമാംവണ്ണം സജ്ജീകരിച്ചിരിക്കുന്ന കൂടിന് തറയിട്ടിരിക്കുന്നത് സ്‌പെയിനില്‍ നിന്നും ഇറക്കുമതി ചെയ്ത ഫൈബര്‍ ഇന്‍ റിച്ചിട് പ്ലാസ്റ്റിക് ടൈല്‍. ഇരുപത് വര്‍ഷം ഗ്യാരണ്ടിയുള്ള ടൈലിന് മാത്രം െചലവ് നാല് ലക്ഷം രൂപ.
ഇത് പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ ജോര്‍ജിന്റെ ഹൈടെക് ആട് ഫാം ഇവിടെയാണ്. സര്‍ക്കാരിന്റെ ആട് കൃഷിയുടെ സാധ്യതകളെപ്പറ്റിയുള്ള ഫാംസ്‌കൂളിന് തുടക്കമായത്. ആദ്യ ഘട്ടത്തില്‍ 25 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ഭൂമിയില്‍ നിന്നും ആറടി ഉയരത്തില്‍ ഇരുമ്പ് കേഡറുകൊണ്ട് തട്ട് ഇട്ട് 1600 ചതുരശ്രഅടിയില്‍ ഓടുകള്‍ മേഞ്ഞാണ് ഫാം.ഫാമില്‍ ചെറുതും വലുതുമായ 20 ഓളം അറകളുണ്ട്. ഇവിടെ ചെറുതും വലുതും,പ്രസവിക്കാറായതും എന്നിങ്ങനെ പ്രത്യേകമായി തരംതിരിച്ചാണ് ആടുകളെ വളര്‍ത്തുന്നത്.
െവള്ളം കുടിക്കാനായി ഓട്ടോമാറ്റിക് വാട്ടര്‍ ഡ്രിങ്കര്‍,തീറ്റ നഷ്ടപ്പെടാതെ പരമാവധി ഉപയോഗിക്കാനായി പുല്ലുകള്‍ ചെറുകഷ്ണങ്ങളായി അരിയുവാന്‍ ഷാഫ് കട്ടര്‍ തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ആടുകളുടെ മൂത്രവും കാഷ്ടവും നിലത്ത് വീഴാതെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന കുഴലിലൂടെ ടാങ്കുകളില്‍ നിക്ഷേപിക്കും.ഇത് കൃഷിയാവശ്യത്തിനായി വ്യാപാരടിസ്ഥാനത്തില്‍ വില്‍ക്കും.
സിയോത്രി,തുമ്പൂര്‍മെഴി തുടങ്ങിയ പുല്ലിനങ്ങളും,പയര്‍ പൊടി,ചോള പൊടി,ഗോതമ്പ് തവിട്, കടല തൊണ്ട് തുടങ്ങിയവയാണ് ആടിന് തീറ്റയായി നല്‍ക്കുന്നത്. ഇരുമ്പൂന്നിക്കരയില്‍ നാല് ഏക്കര്‍ സ്ഥലത്ത് പുല്ല് കൃഷി ചെയ്യുന്നുണ്ട്.
സംഗീതത്തില്‍ കമ്പമേറെയുള്ള സോജന്‍ കാഞ്ഞിരപ്പള്ളി അമല ഗാനമേള ട്രൂപ്പിന്റെ മാനേജറും കീബോര്‍ഡിസ്റ്റുമാണ്. റബര്‍ കൃഷിയിലൂടെ ഉപജീവനം നടത്തിയിരുന്ന കുടുംബത്തിന് റബര്‍ വിലയിടിവ് വലിയൊരാഘാതമായിരുന്നു.മറ്റ് കൃഷികളെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് ആട് കൃഷിയെന്ന തീരുമാനത്തിലെത്തിയത്.
സോജനൊപ്പം ഭാര്യ സിസി,അമ്മ റോസമ്മ, ബന്ധുവായ സിജോ എന്നിവരാണ് ഫാമിലെ ജോലികള്‍ നോക്കുന്നത്.