സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ നടന്ന അവധിക്കാല കായിക പരിശീലനക്യാമ്പ് സമാപിച്ചു

കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്പോർട്സ് ക്ലബ്ബും എസ്.പി.സി. യൂണിറ്റും ചേർന്ന് അവധിക്കാല കായിക പരിശീലന ക്യാമ്പ് നടത്തി. സമാപന സമ്മേളനം ഒളിമ്പ്യൻ പി. രാമചന്ദ്രൻ, ഒളിമ്പ്യൻ ധ്യാൻചന്ദ് അവാർഡ് ജേതാവ് ജിൻസി ഫിലിപ്പ് എന്നിവർ ഉദ്ഘാടനംചെയ്തു.

കാഞ്ഞിരപ്പള്ളി എസ്.ഐ. അരുൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമധ്യാപിക മിനിമോൾ ജോസഫ്, സ്‌കൂൾ മാനേജർ സിസ്റ്റർ ട്രീസ സലോമി സി.എം.സി., എസ്.ഐ. ജോർജുകുട്ടി, പി.ടി.എ. പ്രസിഡന്റ് ബി. പ്രമോദ്, സതീഷ് എന്നിവർ പ്രസംഗിച്ചു. ജൂബി മാത്യു, ജാസ്മിൻ ടോം, സിറാജ് രാജൻ, എമിലി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!