സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ
പൊൻകുന്നം : ഡിവൈഎഫ്ഐ പൊൻകുന്നം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുന്നുംഭാഗം ഗവ.ഹൈസ്കൂൾ , കുന്നുംഭാഗം ഗവ.എൽപി സ്കൂൾ, ചിറക്കടവ് ഗവ.എൽപി സ്കൂൾ എന്നിവിടങ്ങളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കുന്നുംഭാഗം ഗവ.ഹൈസ്കൂളിൽ നടന്ന മേഖലാതല ഉദ്ഘാടനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ് നായർ നിർവഹിച്ചു. . പ്രഥമാധ്യാപകൻ സി പി അബ്ദുൾഖാദർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി പി എസ് ശ്രീജിത് സംസാരിച്ചു.
കുന്നുംഭാഗം ഗവ.എൽപി സ്കൂളിൽ ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ് ദീപു വിതരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോയിസ് അധ്യക്ഷനായി. മേഖലാ ട്രഷറർ സജ്ഞയ് വിഷ്ണു, ശരത് എന്നിവർ സംസാരിച്ചു. ചിറക്കടവ് ഗവ.എൽപി സ്കൂളിൽ സിപിഐ എം പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ സേതുനാഥ് വിതരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ചൈതന്യ അധ്യഷയായി. സ്കൂൾ അധ്യാപിക കെ ബി ബബിത,ബ്ലോക്ക് പഞ്ചായത്തംഗം ബി രവീന്ദ്രൻ നായർ, കെ സി ശ്രീകുമാരി, മേഖലാ പ്രസിഡന്റ് ശരൺ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി എം മിഥുൻ, ജോയിന്റ് സെകട്ടറി എസ് അക്ഷയ് എന്നിവർ സംസാരിച്ചു.