ഇന്ദിരാ സ്മൃതി ട്രസ്റ്റ് പഠനോപകരണങ്ങൾ നൽകി.


പൊൻകുന്നം : ഇന്ദിരാ സ്മൃതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ അട്ടിക്കൽ സി.എം.എസ് എൽ.പി.സ്ക്കൂളിലും, ചിറക്കടവ് സർക്കാർ എൽ .പി.സ്ക്കൂളിലും പ്രവേശനത്സവത്തോടനുബന്ധിച്ച് വിദ്യർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ടു സ്ക്കൂളുകളിലെയും പ്രഥമ അധ്യാപികമാർ ഏറ്റുവാങ്ങി.

ട്രസറ്റ് വൈസ് ചെയർമാൻ ജയകുമാർ കുറിഞ്ഞിയിൽ, സെക്രട്ടറി കെ.ആർ. സോമശേഖരൻ നായർ , ട്രഷറർ ശ്യാം ബാബു , സാംസ്ക്കാരിക സെൽ കൺവീനർ സേവൃർ മൂലകുന്ന്, ട്രസ്റ്റി കെ.രാജേന്ദ്രനാഥൻ നായർ , എബിൻ പയസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!