വിശ്വാസ പരിശീലക ദിനവും രൂപതാ വാർഷികവും ആചരിച്ചു

കാഞ്ഞിരപ്പള്ളി രൂപത വിശ്വാസപരിശീലക ദിനവും സൺഡേസ്കൂൾ , മിഷൻ ലീഗ് എന്നിവയുടെ വാർഷികവും മെയ് 28 ആം തീയതി ശനിയാഴ്ച കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ വച്ച് നടന്നു. പ്രഥമാദ്ധ്യാപകർ ,സ്റ്റാഫ് സെക്രട്ടറിമാർ, രൂപത ആനിമേറ്റർമാർ എന്നിവർക്കായി ഫാ. തോമസ് പൂവത്താനികുന്നേൽ “സീറോ മലബാർ സഭയുടെ നവീകരിച്ച കുർബാനക്രമം -ഒരു പഠനം” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു . ശ്രീ. ബിനീഷ് കളപ്പുരയ്ക്കൽ രചിച്ച് രൂപത വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ കൗമാരക്കാർക്കുള്ള ” ലെറ്റ് അസ് ചാറ്റ് “എന്ന കൗൺസിലിംഗ് പുസ്തകം കാഞ്ഞിരപ്പള്ളി സെൻറ്. സൊമിനിക്ക്സ് കോളേജ് അധ്യാപകനായ ശ്രീ ബിനോ പെരുന്തോട്ടം പരിചയപ്പെടുത്തി.

ഉച്ചകഴിഞ്ഞ് നടന്ന വാർഷിക സമ്മേളനം മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷനായിരുന്നു. ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ ആശംസകളർപ്പിച്ചു. വിശ്വാസ പരിശീലകരായി 50 ഉം 25 ഉം വർഷങ്ങൾ ശുശ്രൂഷ ചെയ്ത അധ്യാപകരെയും 12വർഷം എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ക്ലാസിലെത്തിയ കുട്ടികളെയും ആദരിച്ചു. ,കലോത്സവം, പഠനം, കയ്യെഴുത്തുമാസിക, അധ്യാപക ലേഖനമത്സരം തുടങ്ങിയവയിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡുകളും നൽകുകയും ചെയ്തു.

error: Content is protected !!