എയ്ഞ്ചൽ വാലിയിൽ സ്നേഹ വീട് കൈമാറി യൂത്ത് കെയർ മാതൃകയായി .
കണമല : എയ്ഞ്ചൽ വാലിയിൽ യൂത്ത് കെയർ പ്രവർത്തകർ സുമനസുകളുടെ സഹായത്തോടെ നിർമ്മിച്ച മിനി ഹോം നിർധന കുടുംബത്തിന് കൈമാറി. താക്കോൽ ദാനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിച്ചു.
യൂത്ത് കെയർ ചെയർമാൻ ബിനു മറ്റക്കരയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, പ്രകാശ് പുളിക്കൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റോയ് കപ്പിലുമാക്കൽ, ടിവി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, മാത്യു ജോസഫ്, സുബി സണ്ണി, നേതാക്കളായ സലിം കണ്ണങ്കര, ആന്റണി ആലപ്പാട്ട്, ഒ ജെ കുര്യൻ, ജോസഫ് പുതിയത്ത്, ബോബൻ പള്ളിക്കൽ, ഷൈൻ എയ്ഞ്ചൽവാലി, റെജി പുതിയത്ത്, അനിയൻ, മോഹനൻ, ഷിബു നെടുമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കെയർ ഭാരവാഹികളായ ഷെഹിം വിലങ്ങുപാറ അസ്ഹർ കറുകാഞ്ചേരി, പി കെ കൃഷ്ണകുമാർ, അർഷദ് നജീബ്, സുഹൈൽ പേഴുംകാട്ടിൽ, ബിനോഷ് വേങ്ങത്താനം, കെ എം അൻവർഷാ, ഷഹനാസ് മേക്കൽ, അഖിൽ നെടുമ്പുറം, അബിജിത്ത് മുത്തൂറ്റ്, സഹീർ ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.