കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി
• പൊൻകുന്നം തോണിപ്പാറയിൽ തോട്ടിൽ കണ്ടെത്തിയ കുറുനരിയുടെ ജഡം
പൊൻകുന്നം: തോണിപ്പാറയിൽ തോട്ടിൽ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. ചീഞ്ഞ് ദുർഗന്ധം വമിച്ചുതുടങ്ങിയതോടെ പരിസരവാസികൾ കുഴിച്ചുമൂടി. വ്യാഴാഴ്ച രാവിലെയാണ് കുറുനരിയുടെ ജഡം കണ്ടത്. തോടിന് സമീപം പൊന്തക്കാടുകൾ ഇവയുടെ ആവാസകേന്ദ്രമാണ്. രാത്രി പരിസരത്തുനിന്ന് ഇവയുടെ ഓരിയിടൽ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കുറുനരിയുടെ ശല്യം പ്രദേശത്ത് ഇതുവരെയുണ്ടായിട്ടില്ല.