ക്രിക്കറ്റ് ടൂർണമെന്റ്
കാഞ്ഞിരപ്പള്ളി: ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പള്ളി നോർത്ത് മേഖലാ കമ്മിറ്റി നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന് ധനശേഖരണാർഥം വെള്ളിയാഴ്ച മുതൽ അഞ്ചുവരെ കാളകെട്ടി മൈതാനത്ത് ക്രിക്കറ്റ് ടൂർണമെന്റ് നടത്തും. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ഒന്നാംസമ്മാനം 15,001 രൂപയും ട്രോഫിയും രണ്ടാംസമ്മാനം 7501 രൂപയും ട്രോഫിയും നൽകും.