വെള്ളാവൂർ സെൻട്രൽ സഹകരണ ബാങ്കിൽ അവിശ്വാസം
മണിമല: വെള്ളാവൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരേ എൽ.ഡി.എഫ്. നൽകിയ അവിശ്വാസ പ്രമേയം മൂന്നിന് ചർച്ചചെയ്യും. 11-അംഗ ഭരണസമിതിയിൽ കോൺഗ്രസ്-ആറ്, കേരള കോൺഗ്രസ് എം-അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ ചേർന്നപ്പോൾ കേരള കോൺഗ്രസിലെ ഒരംഗം കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസിലെ നാല് അംഗങ്ങളും കോൺഗ്രസ്സിലെ രണ്ട് അംഗങ്ങളുംകൂടി ചേർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസിലെ കെ.എസ്.വിജയൻപിള്ളയാണ് ഇപ്പോൾ ബാങ്ക് പ്രസിഡന്റ്