സൗജന്യ പിഎസ്സി കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പിഎസ്സി കോച്ചിംഗിനു അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. രണ്ടു റെഗുലര്‍ ബാച്ചുകളും (തിങ്കള്‍ മുതല്‍ വെള്ളി വരെ) ഒരു ഹോളിഡേ (ശനി , ഞായര്‍) ബാച്ചുമാണ് നടത്തപ്പെടുന്നത്. ഓരോ ബാച്ചിലും സീറ്റുകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പുറമേ ഒഴിവുള്ള സീറ്റുകളില്‍ മറ്റു പിന്നോക്ക വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്. ആറു മാസക്കാലമാണ് പരിശീലന കാലാവധി. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്ലാസുകള്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 20ന് വൈകുന്നേരം അഞ്ച്. ഉദ്യോഗാർഥികള്‍ 18 വയസ് തികഞ്ഞവരും
എസ്എസ്എല്‍സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. അപേക്ഷകര്‍ വ്യക്തിഗതവിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിന്‍സിപ്പൽ സിസിഎംവൈ, നൈനാര്‍ പള്ളി ബില്‍ഡിംഗ്, കാഞ്ഞിരപ്പള്ളി പിഒ
686507 എന്ന വിലാസത്തിലോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറം ഓഫീസില്‍ നിന്ന് ലഭിക്കും. ഫോൺ – 9947066889, 9048345123, 04828-202069.