മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന അതിക്രമത്തിൽ സിപിഐഎംന്റെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച്‌ സി പി ഐ എം ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ വൻറാലിയും യോഗവും നടന്നു.

തിങ്കളാഴ്ച്ച വൈകിട്ട് കാത്തിരിപ്പള്ളി പേട്ട കവലയിൽ പ്രതിഷേധറാലി നടന്നു. ഏരിയാ കമ്മിറ്റിയംഗങ്ങളായ വി പി ഇബ്രാഹീം, പി കെ നസീർ , ലോക്കൽ സെക്രട്ടറി ടി കെ ജയൻ , അംഗങ്ങളായ ബി ആർ അൻഷാദ്, അഡ്വ: എം എ റിബിൻ ഷാ, കെ എസ് ഷാനവാസ്, കെ എം അഷറഫ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ യോഗം പി കെ നസീർ ഉദ്‌ഘാടനം ചെയ്തു.

മുണ്ടക്കയത്തു നടന്ന പ്രതിഷേധ യോഗം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. പ്രതിഷേധ റാലിക്ക് പി എസ് സുരേന്ദ്രൻ, സി വി അനിൽകുമാർ ,എം ജി രാജൂ, റജീനാ റഫീഖ്, പി കെ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

പാറത്തോട്ടിൽ പ്രതിഷേധ റാലിക്ക് ശേഷം ചേർന്ന യോഗം ലോക്കൽ സെക്രട്ടറി പി കെ ബാലൻ ഉദ്‌ഘാടനം ചെയ്തു. ടി ആർ രവി ചന്ദ്രൻ , മാർട്ടിൻ തോമസ്, വിഎം ഷാജഹാൻ , പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു മോഹനൻ എന്നിവർ സംസാരിച്ചു.

കോരുത്തോട്ടിൽ നടന്ന പ്രതിഷേധ യോഗത്തിൽ വി എൻ പീതാംബരൻ ,പി കെ സുധീർ , കെ എം രാജേഷ്, കെ ആർ സെയ്ൽ എന്നിവർ സംസാരിച്ചു. റാലിയും ഉണ്ടായിരുന്നു.

കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ എം എസ് മണിയൻ, പി കെ സണ്ണി, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ എന്നിവർ സംസാരിച്ചു..

മുക്കൂട്ടുതറയിൽ പ്രതിഷേധ റാലിക് ശേഷം ചേർന്ന യോഗം ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം ചെയ്തു. കെ സി ജോർജുകുട്ടി, ഗിരിഷ്കുമാർ , ആർ ധർമ്മകീർത്തി എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലിക്കു ശേഷം ചേർന്ന സമ്മേളനത്തിൽ അജി കാലായിൽ , കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി നോർത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഏരിയാ കമ്മിറ്റിയംഗം വി എൻ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഗോപീകൃഷ്ണൻ സംസാരിച്ചു.

error: Content is protected !!