കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം, അഞ്ച് പേർക്ക് പരിക്ക്.

കാഞ്ഞിരപ്പള്ളി: പ്രതിഷേധ പ്രകടനതിനിടയിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി . പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനു നേരെയും സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾക്കും നേരേ നടന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എത്തിയപ്പോൾ അവിടെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയിരുന്ന ഡി വൈ എഫ് ഐ പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടാവുകയും , സംഘഷത്തിൽ കലാശിക്കുകയും ചെയ്തു.

അര മണിക്കൂറോളം പേട്ടക്ക വലയിൽ കോൺഗ്രസ് ഡി വൈ എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രണാതീതമായ തോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരായ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ എം ഷാജി, ബൂത്ത് പ്രസിഡന്റുമാരായ നെദീർ മുഹമ്മദ്, റോബിൻ ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നാസിഫ് നാസർ, ബ്ലോക്ക് സെക്രട്ടറി അജ്മൽ പാറയ്ക്കൽ, എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിന് ശേഷം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ പ്രതിഷേധ യോഗം ചേർന്നു. ജനകീയ സമരങ്ങളെ ചോരയിൽ മുക്കികൊണ്ട് പിണറായി വിജയൻ സർക്കാരിന് അധിക കാലം അധികാരത്തിൽ തുടരാൻ കഴിയില്ല എന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ ബേബി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ജീരാജ്, ഡി സി സി അംഗം രഞ്ജു തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നായിഫ് ഫൈസി, എം കെ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സി ബു ദേവസ്യ, ബിനു കുന്നുംപുറം, പഞ്ചായത്ത് അംഗങ്ങളായ രാജു തേക്കുംതോട്ടം, ബിജു പത്യാല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഫസിലി കോട്ടവാതിൽക്കൽ, കെ എസ് ഷിനാസ്, ലിന്റു ഈഴക്കുന്നേൽ, ഉണ്ണി ചീരൻവേലിൽ, റസിലി ആനിത്തോട്ടം, ഇ എസ് സജി, നെടുങ്കണ്ടം ഷാജി, ജോർജുകുട്ടി കോഴി മണ്ണിൽ, റിയാസ് കളരിക്കൽ, അമീൻ നെജീബ്, അസീബ് ഈട്ടിക്കൽ, ഫയസ് ഷാജി, അനീഷ് കൊല്ലിയിൽ എന്നിവർ പ്രതിഷേധ യോഗത്തിന് നേതൃത്വം നൽകി.

error: Content is protected !!