തോട്ടം-പുരയിടം വിഷയം, കര്‍ഷകരുടെ ദുരിതത്തിന്‌ ഇപ്പോഴും അറുതിയില്ല

September 3, 2019

കാഞ്ഞിരപ്പള്ളി : റീസര്‍വേയിലെ അപാകതമൂലം പുരയിടം തോട്ടമായി രേഖപ്പെടുത്തിയതുമൂലം മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ 40000പരം കര്‍ഷക കുടുംബങ്ങള്‍ ഇതുമൂലം ദുരിതത്തിലാണ്‌. 

. പുരയിടം തോട്ടമായി മാറിയതുമൂലം പല കാര്യങ്ങള്‍ക്കും തടസങ്ങള്‍ നേരിടുകയാണെന്നും മാറിക്കിട്ടാന്‍ ബുദ്ധിമുട്ട്‌ നേരിടുകയാണെന്നും കര്‍ഷകര്‍ പറയുന്നു. വില്ലേജ്‌ ഓഫീസില്‍ വസ്‌തു പേരില്‍ കൂട്ടി കരം അടയ്‌ക്കാന്‍ സാധിക്കുന്നില്ല, വസ്‌തുവില്‍ വീട്‌ വയ്‌ക്കാന്‍ പഞ്ചായത്തില്‍നിന്നും പെര്‍മിറ്റ്‌ ലഭിക്കുന്നില്ല, വസ്‌തുവിന്‌ ബാങ്ക്‌ ലോണ്‍ ലഭിക്കുന്നില്ല, വില്‌പന നടത്തുമ്പോള്‍ രജിട്രേഷന്‍ ചെയ്യാന്‍ പറ്റുന്നില്ല തുടങ്ങിയ ബുദ്ധിമുട്ടുകളാണ്‌ കര്‍ഷകര്‍ നേരിടുന്നത്‌.

െലെഫ്‌ ഭവനപദ്ധതിയില്‍പെടുത്തി വീട്‌ നിര്‍മിക്കുന്നവര്‍ക്ക്‌ വരെ പണം ലഭിക്കാന്‍ തടസം നേരിടുന്നുണ്ട്‌. ഇതിനായി അപേക്ഷ തഹസില്‍ദാര്‍ക്ക്‌ നല്‍മ്പോള്‍ 1970 മുതലുള്ള ആധാരം/മുന്നാധാരം, പുതിയ കരം കെട്ടിയ രസീത്‌, എറ്റവും പുതിയ െകെവശ ആധാരം, 100 രൂപാ മുദ്ര പത്രത്തില്‍ സത്യവാങ്‌മൂലം എന്നിവ നല്‍കണം. ഇങ്ങനെ അപേക്ഷ നല്‍കിയാലും രേഖകള്‍ മാറി ലഭിക്കാന്‍ ഏറെ കാലതാമസവും തടസവും നേരിടുന്നുണ്ട്‌. ഇത്‌ അഴിമതിയ്‌ക്കും കാരണമാകുന്നു. അപേക്ഷ പ്രകാരം രേഖ ലഭിച്ചാലും അടിസ്‌ഥാന രേഖയായ ബി ടി ആറില്‍ തിരുത്തിക്കിട്ടുകയില്ല. ഇതിനു കൃത്യവും മതിയായതുമായ രേഖകളും തെളിവുകളും വേണമെന്ന കോടതി വിധിയാണ്‌ തടസമെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. 

എന്തായാലും കര്‍ഷകര്‍ക്ക്‌ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ദുരിതം മാത്രമാണ്‌ മിച്ചം. കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം (25%) കൂവപ്പള്ളി (25%) എരുമേലി (20%) ഇടക്കുന്നം (20%) തുടങ്ങിയ വില്ലേജ്‌കളിലും ഉള്‍പ്പെട്ട 40000 പരം ആളുകള്‍ക്ക്‌ 1980 കാലഘട്ടങ്ങളില്‍ നടന്ന റിസര്‍വേയിലാണ്‌ വസ്‌തുവിന്റെ ഇനം എഴുതുന്ന ഭാഗത്ത്‌ തോട്ടം എന്ന്‌് രേഖപ്പെടുത്തിയത്‌. 

മൂന്നു സെന്റ്‌ സ്‌ഥലമുള്ളവര്‍ വരെ ഈ തെറ്റായ വ്യാഖ്യാനം മൂലം ഇപ്പോള്‍ കഷ്‌ടത അനുഭവിക്കുകയാണ്‌. ലാന്റ്‌ ബോര്‍ഡില്‍ കെ.എല്‍.ആര്‍. ആക്‌ട്‌ പ്രകാരമുള്ള വസ്‌തുവാണോയെന്ന്‌ പരിശോധിച്ച ശേഷം മാത്രമേ മാറ്റി നല്‍കാവൂവെന്ന നിര്‍ദേശമാണ്‌ ഇപ്പോള്‍ കര്‍ഷകരെ വലയ്‌ക്കുന്നത്‌. കര്‍ഷകവേദി പ്രവര്‍ത്തകര്‍ വിവരാവകാശ പ്രകാരം ശേഖരിച്ച മറുപടിയില്‍ ടിഎല്‍.ബി( താലൂക്ക്‌ ലാന്റ്‌ ബോര്‍ഡ്‌)യില്‍ ഈ ഫയലുകള്‍ പലതും നഷ്‌ടപ്പെട്ടുപോയി എന്നാണ്‌ കാണിക്കുന്നത്‌. 

അതു മാത്രമല്ല ടി. എല്‍.ബി. റിപ്പോര്‍ട്ട്‌ താലൂക്കുകളില്‍ പലയിടത്തും ഇല്ല എന്നും കാണിക്കുന്നു. എന്നാല്‍ 90 വര്‍ഷം പഴക്കമുള്ള സെറ്റില്‍മെന്റ്‌ രജിസ്‌റ്റര്‍ പരിശോധിച്ച്‌ ഇതിന്‌് തീര്‍പ്പ്‌ കല്‍പിക്കാവുന്നതാണെങ്കിലും ഉദ്യോഗസ്‌ഥര്‍ ഇതിന്‌ മുന്നോട്ടുവരുന്നില്ലെന്ന്‌ കര്‍ഷകര്‍ പറയുന്നു.

പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട്‌ കര്‍ഷക വേദി ഭാരവാഹികള്‍ പല നിവേദനങ്ങളും അധികൃതര്‍ക്ക്‌ നല്‍കിയിരുന്നു.പുതിയ സര്‍ക്കുലര്‍ പ്രകാരം സെന്റില്‍മെന്റ്‌ കോപ്പി നോക്കി ചെയ്യാനാണ്‌ നിര്‍ദ്ദേശമെങ്കിലും പഴയ ഉത്തരവ്‌ ക്യാന്‍സല്‍ ചെയ്യാതെ പുതിയ സര്‍ക്കുലര്‍പ്രകാരം എങ്ങനെ ചെയ്യുമെന്ന ചേദ്യം ബാക്കിനില്‍ക്കുന്നതായി കര്‍ഷകര്‍ പറയുന്നു. 

error: Content is protected !!