അക്കമ്മ ചെറിയാൻ റോഡിൽ ലഹരി വിരുദ്ധ സന്ദേശവുമായി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്
കാഞ്ഞിരപ്പള്ളി : ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ് മേരീസിലെ വിദ്യാർഥികൾ അക്കമ്മ ചെറിയാൻ റോഡിൽ മൈം അവതരിപ്പിച്ചു. ലഹരി ഉപയോഗിക്കാതെ ലഹരിയുടെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും ദയനീയ അവസ്ഥയാണ് തെരുവിൽ വിദ്യാർഥികൾഅവതരിപ്പിച്ചത് .
സ്വാതന്ത്ര്യസമരസേനാനിയും സെൻമേരിസിന്റെപ്രഥമപ്രഥമാധ്യാപിക യായിരുന്ന അക്കമ്മ ചെറിയാന്റെ വേഷവിധാനത്തോടുകൂടി കുമാരി അന്നു ജിജി ലഹരിവിരുദ്ധ സന്ദേശം നൽകി ലഹരിവിരുദ്ധ പ്ലക്കാർഡുകളും പോസ്റ്ററുകളുമായി മൗനറാലി ആയിട്ടാണ് കുട്ടികൾ റോഡിൽ എത്തിയത്.
പ്രഥമാധ്യാപിക ശ്രീമതി മിനിമോൾ ജോസഫ്,അധ്യാപകരായ സിസ്റ്റർ ജിജി പു ല്ലത്തിൽ A. O ,ശ്രീമതി നൈസി ജോസഫ് ഷൈനി സെബാസ്റ്റ്യൻ, എബിലി വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി