പി സി ജോർജിന് ജാമ്യം : സർക്കാരിന് കനത്തപ്രഹരം

സ്ത്രീപീഡനക്കേസ് ചുമത്തിയിട്ടും പി.സി. ജോർജിന്‌ ജാമ്യംലഭിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയായി. ജാമ്യം ലഭിക്കാനിടയില്ലാത്ത വകുപ്പുകളാണ് പോലീസ് ചുമത്തിയിരുന്നത്. ലൈംഗികപീഡനക്കേസുകളിൽ സ്വതവേ പരാതിക്കാർക്ക് അനുകൂല നിലപാടാണ് കോടതികൾ സ്വീകരിക്കാറുള്ളത്. പ്രോസിക്യൂഷൻ ശക്തമായി എതിർത്തിട്ടും അപ്രതീക്ഷിതമായി ജോർജിന് ജാമ്യംലഭിച്ചത് പോലീസിനും തിരിച്ചടിയായി.

പുറത്തിറങ്ങിയ പി.സി. ജോർജ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ആരോപണമുന്നയിച്ചു. പീഡനക്കേസ് കോടതിയിൽ തെളിയിക്കുന്നതിൽ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. പരാതിക്കാരിയുടെ വിശ്വാസ്യതക്കുറവും പ്രോസിക്യൂഷനെ വലച്ചു.

ഗൂഢാലോചനക്കേസിലെ തെളിവെടുപ്പിന്റെ പേരിൽ പി.സി.യെ തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തുമ്പോൾ പീഡനക്കേസിലെ അറസ്റ്റുനീക്കം അണിയറയിൽ നടക്കുന്നുണ്ടായിരുന്നു.

പി.സി. ജോർജിനെതിരായ പീഡനപരാതി ആദ്യം പ്രത്യേക അന്വേഷണസംഘത്തോടാണ് പരാതിക്കാരി വിവരിച്ചിരുന്നത്. അതുകൊണ്ടുതന്നെ പീഡനക്കേസിന്റെ സാധ്യത ആദ്യം പോലീസിനും സർക്കാരിനുമാണ് ലഭിച്ചത്. ഇതിന്റെ തുടർച്ചയായാണ് കോടതിയിൽ രഹസ്യമൊഴി നൽകിയത്.

error: Content is protected !!