കനത്ത മഴ : ചാമംപതാലിൽ മൂന്ന് കടകൾ തകർന്നു

പൊൻകുന്നം : ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ ചാമംപതാലിലെ മൂന്ന് കടകൾ തകർന്നു. ചാമംപതാൽ കവലയിൽ കുരിശുപള്ളിക്ക് എതിർവശമുള്ള പറയ്ക്കാട്ട് പരേതനായ ദേവസ്യായുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നു വീണത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കടയനിക്കാട് സ്വദേശി സലിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോറും കുരുങ്ങുംമലയിൽ രാജുവിന്റെ പച്ചക്കറിക്കടയും ഇതോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മൊബൈൽ കടയുമാണ് തകർന്നുവീണത്. രണ്ടരയോടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്.

കടകൾക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന പുത്തൻപുരയ്ക്കൽ ശ്രീകുമാറിന്റെ ബൈക്കും തകർന്നു. ഏകദേശം രണ്ടരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പുലർച്ചെയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ മേൽക്കൂര ശോച്യാവസ്ഥയിലായിരുന്നു.

error: Content is protected !!