KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരണത്തിൽ ദുരൂഹത : എട്ട് മാസം മുമ്പ് അടക്കം ചെയ്ത മൃതദേഹം വീണ്ടും പരിശോധിക്കും

എരുമേലി: വീട്ടിൽ തീപ്പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതിയുമായി മകൾ. പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് മാസം മുമ്പ് കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പരിശോധിക്കും. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിലാണ് സംഭവം. മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.

കുളത്തുങ്കൽ വീട്ടിൽ മാർത്ത മോശ(83)യാണ് കഴിഞ്ഞ നവംബറിൽ മരിച്ചത്.

പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

മുട്ടപ്പള്ളി സി.എം.എസ്. പള്ളിയിൽ സംസ്‌കാരവും നടത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ ബേബിക്കുട്ടി ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണ നടപടി. പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തിങ്കളാഴ്ച കല്ലറ തുറന്ന് മൃതദേഹ പരിശോധന നടത്തും

error: Content is protected !!